Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 09:37 PM

യുഎസ്-ഇറാൻ സംഘർഷം: യുഎഇ നിവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

by Raneesha Razak

അബുദാബി : ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും യുഎഇ നിവാസികൾക്ക് നിർദ്ദേശം. രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും, പ്രാദേശിക വ്യോമപാതകളിലെ നിയന്ത്രണങ്ങൾ കാരണം ചില ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ, കുവൈറ്റ്, അമ്മൻ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. യാത്രികർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായി തുടരുകയാണ്. റെഡ് സീ, ഹോർമുസ് കടലിടുക്ക് വഴി നടത്തുന്ന കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളും സൈനിക തിരിച്ചടികളും ആഗോള തലത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളിൽ വീഴാതെ അതത് വിമാനക്കമ്പനികളും ഭരണകൂടവും നൽകുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ യാത്രാ രേഖകൾ തയ്യാറാക്കി വെക്കാനും യുഎഇ നിവാസികളോട് നിർദ്ദേശിക്കുന്നു.

You may also like