Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 23, 2026 | 09:54 PM

ഈ ഒറ്റ തെറ്റ് കാരണം നിങ്ങളുടെ പാസ്‌പോർട്ട് അപേക്ഷ തള്ളിയേക്കാം

by Raneesha Nizar

ദുബായ് : യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം ഇമെയിൽ ഐഡിയും ഫോൺ നമ്പറും തന്നെ നൽകണമെന്ന് അധികൃതരുടെ കർശന മുന്നറിയിപ്പ്. അപ്പോയിന്റ്‌മെന്റ് വിവരങ്ങളിലെ ചെറിയ തെറ്റുകൾ പോലും സേവനം വൈകുന്നതിനോ അപേക്ഷ പൂർണ്ണമായി നിരസിക്കപ്പെടുന്നതിനോ കാരണമായേക്കാം.

യു.എ.ഇയിലെ ഇന്ത്യൻ മിഷന്റെ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾക്കായി പുതുതായി പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളാണ് (ICAC) ഈ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുമ്പോൾ സമർപ്പിക്കുന്ന ഫോൺ നമ്പറും ഇമെയിലും അപേക്ഷകന്റേത് തന്നെയാണോ എന്ന് അപേക്ഷ സ്വീകരിക്കുന്ന സമയത്ത് കേന്ദ്രങ്ങളിൽ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും.

അപാകതകളുള്ള വിവരങ്ങളോ ആവശ്യമായ രേഖകളോ നൽകിയില്ലെങ്കിൽ അപ്പോയിന്റ്‌മെന്റും സേവനവും റദ്ദാക്കുമെന്നും അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കുന്നു. ആൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിലേക്ക് (Alhind Tours & Travels) സേവനങ്ങൾ ഔദ്യോഗികമായി മാറ്റിയതോടെ, അപ്പോയിന്റ്‌മെന്റുകൾക്കായി consularsevainuae.com എന്ന പുതിയ വെബ്‌സൈറ്റ് വഴി വേണം അപേക്ഷിക്കാൻ. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കുമാണ് പുതിയ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ ലഭ്യമാകുന്നത്.

You may also like