Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:10 AM

നോ മോർ അൺഹെൽത്തി ക്രേവിംഗ്സ്! സൂപ്പർമാർക്കറ്റുകളിൽ മാറ്റവുമായി അബുദാബി

by Raneesha Razak

അബുദാബി : അബുദാബിയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന ‘ടെംപ്റ്റേഷൻ സോണുകളിൽ’ നിന്ന് ജങ്ക് ഫുഡുകൾ പൂർണ്ണമായും നീക്കം ചെയ്തു തുടങ്ങി. കടകളുടെ പ്രവേശന കവാടങ്ങൾ, ഷെൽഫുകളുടെ അറ്റങ്ങൾ, ബില്ലിംഗ് കൗണ്ടറുകൾ (ചെക്ക് ഔട്ട്) തുടങ്ങിയ ‘ഹൈ ട്രാഫിക്’ മേഖലകളിൽ നിന്നാണ് അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങൾ മാറ്റുന്നത്. കാരിഫോർ (Carrefour) ശാഖകളിലാണ് ഈ മാറ്റം നിലവിൽ പ്രകടമായി കാണാനാവുക.
അബുദാബി ‘ഹെൽത്തി ലിവിംഗ്’ പ്രോഗ്രാമിന്റെ (Healthy Living programme) നിർദ്ദേശപ്രകാരമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. ചെക്ക് ഔട്ട് കൗണ്ടറുകളിൽ കാത്തുനിൽക്കുമ്പോൾ യാതൊരു ചിന്തയുമില്ലാതെ ആളുകൾ വാങ്ങിക്കൂട്ടുന്ന ചോക്ലേറ്റുകൾ, മിഠായികൾ, ചിപ്സുകൾ എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ, പാക്കറ്റ് ഭക്ഷണങ്ങളിൽ പോഷകഗുണം വ്യക്തമാക്കുന്ന ‘ന്യൂട്രി-മാർക്ക്’ (A മുതൽ E വരെ) ലേബലിംഗ് സംവിധാനവും TAMM ആപ്പും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് സൂപ്പർമാർക്കറ്റുകളിലെ ഈ പുതിയ മാറ്റം.

You may also like