Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 03:53 PM

5000 കുടുംബങ്ങളിലേക്ക് ഈന്തപ്പഴവുമായി ദുബായ്

by Raneesha Nizar

ദുബായ് : ഈന്തപ്പഴ വിളവെടുപ്പ് കാലമായ ‘അൽ ഖൈസ്’ സീസണിന് മുന്നോടിയായി ദുബായിൽ ‘ഖരയേഫ് അൽ റുതബ്’ പദ്ധതിയുടെ രണ്ടാം പതിപ്പുമായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (CDA). യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക തോട്ടങ്ങളിൽ നിന്ന് വിളവെടുക്കുന്ന പുതിയ ഈന്തപ്പഴങ്ങൾ ശേഖരിച്ച് ദുബായിലുടനീളമുള്ള അയ്യായിരത്തിലധികം കുടുംബങ്ങൾക്കും അർഹരായ മറ്റ് വിഭാഗങ്ങൾക്കും വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രാദേശിക കാർഷിക വിളവുകൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും അതോടൊപ്പം സാമൂഹികവും മാനുഷികവുമായ മൂല്യങ്ങൾ മുൻനിർത്തി ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ ഫാമുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ആയിരത്തോളം സ്വദേശി സന്നദ്ധപ്രവർത്തകരും (വളന്റിയർമാർ) പങ്കാളികളാകുന്നുണ്ട്. സീസണിലെ മികച്ച വിളവുകൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ പരമ്പരാഗത കാർഷിക സംസ്കാരം നിലനിർത്താനും ഒപ്പം ഒരുമയുടെ സന്ദേശം പങ്കുവെക്കാനും സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

You may also like