Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 17, 2026 | 02:33 PM

കാലാവധി തീരും മുൻപേ എമിറേറ്റ്‌സ് ഐഡി പുതുക്കാം

by Raneesha Nizar

അബുദാബി : യുഎഇ സ്വദേശികൾക്ക് (UAE Nationals) തങ്ങളുടെ എമിറേറ്റ്‌സ് ഐഡി കാർഡുകൾ കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ പുതുക്കാനുള്ള അനുമതി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നൽകി. മുൻപ് ഇത് കാലാവധി തീരുന്നതിന് ആറ് മാസം മുൻപ് മാത്രമായിരുന്നു. 2026 ജൂലൈ 14 ചൊവ്വാഴ്ച മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.
ഇതോടെ പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഒരേ സമയം കാലാവധി തീരുന്ന സാഹചര്യങ്ങളിൽ, സ്വദേശികൾക്ക് ഇവ രണ്ടും ഒരൊറ്റ ഡിജിറ്റൽ ഇടപാടിലൂടെ (Single Transaction) ഒരുമിച്ച് പുതുക്കാനുള്ള സൌകര്യവും ഒരുങ്ങിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനുള്ള യുഎഇയുടെ ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ (Zero Government Bureaucracy) പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. ഇത് പൗരന്മാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലും നേരത്തെയും ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി വ്യക്തമാക്കി.

You may also like