Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 17, 2026 | 01:36 PM

പള്ളികൾക്ക് മുന്നിലെ നിയമവിരുദ്ധ പാർക്കിംഗ്: 500 ദിർഹം പിഴയുമായി അബുദാബി പോലീസ്

by Raneesha Nizar

അബുദാബി : ജുമുഅ നമസ്‌കാര സമയങ്ങളിൽ പള്ളികൾക്ക് മുന്നിലും പ്രധാന റോഡുകളിലും തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് **500 ദിർഹം** പിഴ ചുമത്തുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു. പള്ളികളുടെ കവാടങ്ങളിലും മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിലും പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തന വാഹനങ്ങൾ എത്തുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. വണ്ടികൾ കൃത്യമായ പാർക്കിംഗ് ഏരിയകളിൽ മാത്രം നിർത്താനും നമസ്‌കാരത്തിന് എത്തുന്നവർ യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാനും പോലീസ് നിർദ്ദേശിച്ചു.

You may also like