Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 12:38 PM

ബുർജ് ഖലീഫയിൽ നിങ്ങളുടെ ഡിസൈൻ തെളിയണോ? ആഗോളതലത്തിൽ കലാകാരന്മാർക്ക് അവസരമൊരുക്കി ഇമാർ

by Raneesha Razak

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഉപരിതലത്തിൽ തങ്ങളുടെ ലൈറ്റ് ആൻഡ് സൗണ്ട് ഡിസൈനുകൾ പ്രദർശിപ്പിക്കാൻ ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് അവസരം. പ്രമുഖ ഡെവലപ്പർമാരായ ഇമാർ (Emaar) ആണ് ഈ ഓപ്പൺ കോൾ മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യുഎഇ നിവാസികൾക്ക് മാത്രമായിരുന്ന ഈ മത്സരത്തിൽ, ഇത്തവണ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും പങ്കെടുക്കാം.

പങ്കെടുക്കേണ്ടത് എങ്ങനെ?

  • സമയപരിധി: അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 18 രാത്രി 11:59 വരെയാണ്.

  • മാനദണ്ഡങ്ങൾ: മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള, സ്വന്തമായി നിർമ്മിച്ച ഒറിജിനൽ ഓഡിയോ-വിഷ്വൽ ഡിസൈനുകളാണ് സമർപ്പിക്കേണ്ടത്. യുഎഇയുടെ സാംസ്കാരിക മൂല്യങ്ങൾക്ക് അനുസൃതമായിരിക്കണം ഇവ.

  • പ്രത്യേക നിബന്ധന: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡിസൈനുകൾ സ്വീകരിക്കില്ല, അവ അയോഗ്യമാക്കപ്പെടും.

  • അപേക്ഷിക്കാൻ: നിങ്ങളുടെ വീഡിയോയും ഡിസൈനിനെക്കുറിച്ചുള്ള ലഘുവിവരണവും (Concept note) opencall@emaar.ae എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾ ബുർജ് ഖലീഫയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇത്തവണ പ്രത്യേകമായി പണക്കിഴക്കുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസിൽ സ്വന്തം സൃഷ്ടി പ്രദർശിപ്പിക്കപ്പെടുക എന്നത് കലാകാരന്മാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും.

You may also like