Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 03:37 PM

അബുദാബി-ഫുജൈറ എത്തിഹാദ് റെയിൽവേ: ടിക്കറ്റ് നിരക്കുകൾ, സമയവും – യാത്രക്കാർ അറിയേണ്ടതെല്ലാം

by Raneesha Razak

ദുബായ് : യുഎഇയുടെ ആദ്യ യാത്രാ ട്രെയിനായ എത്തിഹാദ് റെയിൽ (Etihad Rail) അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള സർവീസ് ആരംഭിച്ചു. റോഡ് മാർഗ്ഗം മൂന്ന് മണിക്കൂറോളം എടുക്കുന്ന ദൂരം വെറും 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ട്രെയിൻ പിന്നിടും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മണൽക്കൂനകളും ഷാർജയിലെ മിലൈഹയും പിന്നിട്ട് ഹജാർ മലനിരകളിലെ തുരങ്കങ്ങളിലൂടെയാണ് ഫുജൈറയിലേക്കുള്ള മനോഹരമായ പാത കടന്നുപോകുന്നത്.
പൂർണ്ണമായും സൗജന്യ വൈഫൈ സൗകര്യമുള്ള ട്രെയിനിൽ യാത്രക്കാർക്ക് അറബിക് കാപ്പിയും പലഹാരങ്ങളും സൗജന്യമായി ലഭിക്കും. കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പകുതി നിരക്കും മുതിർന്ന പൗരന്മാർക്ക് 20 ശതമാനം ഇളവും ലഭിക്കും. വെബ്‌സൈറ്റ് (etihadrail.ae) വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

You may also like