Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 08:24 PM

ഷെൽ ആക്രമണത്തിൽ ഖത്തർ പൗരൻ കൊല്ലപ്പെട്ട സംഭവം: അനുശോചനമറിയിച്ച് യുഎഇ

by Raneesha Razak

അബുദാബി : ഖത്തറിലുണ്ടായ സൈനിക നീക്കങ്ങൾക്കിടയിലെ ഷെൽ ആക്രമണത്തിൽ (ശകലങ്ങൾ തെറിച്ചുവീണ്) ഒരു ഖത്തറി പൗരൻ കൊല്ലപ്പെടുകയും മറ്റൊരു അറബ് പൗരന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇരകളുടെ കുടുംബങ്ങളോടും ഖത്തർ സർക്കാരിനോടും ജനങ്ങളോടും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ വ്യക്തിക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

രണ്ട് പേരുമായി പോയ ഒരു ബോട്ട് നിശ്ചിത സമയത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം ഖത്തർ തീരസംരക്ഷണ സേന നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച പുലർച്ചെ ബോട്ട് കണ്ടെത്തിയത്. പ്രദേശത്തുണ്ടായ സൈനിക നീക്കങ്ങൾക്കിടയിലെ ഷെൽ ശകലങ്ങൾ ബോട്ടിന്മേൽ പതിച്ചാണ് അപകടമുണ്ടായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like