Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:13 PM

ലഹരിക്കെതിരെ ഒന്നിച്ച് യുഎഇ; വെള്ളിയാഴ്ച ഖുതുബ ലഹരിവിരുദ്ധ സന്ദേശമാകും

by Raneesha Razak

ദുബായ് : യുഎഇയിലെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണം (ഖുതുബ) ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരെയുള്ള ബോധവൽക്കരണ സന്ദേശമായിരിക്കുമെന്ന് ഔഖാഫ് അധികൃതർ അറിയിച്ചു. ജൂൺ 26-ന് നടക്കുന്ന ജുമുഅ നമസ്കാരത്തോടനുബന്ധിച്ചുള്ള പ്രഭാഷണം ‘ലഹരി എന്ന വിപത്ത്’ (The Scourge of Drugs) എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഖുതുബയിലൂടെ ഓർമ്മിപ്പിക്കും.
യുഎഇ ദേശീയതലത്തിൽ ആരംഭിച്ച ‘ലഹരിയെ തുടച്ചുനീക്കാൻ ഒന്നിച്ച്’ (United as One to Eradicate the Threat) എന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്‌ലാമിക കാര്യ-ഔഖാഫ് മന്ത്രാലയത്തിന്റെ ഈ നടപടി. തങ്ങളുടെ കീഴിലുള്ളവരെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന ഇസ്‌ലാമിക തത്വം പ്രഭാഷണത്തിൽ ഊന്നിപ്പറയും. ലഹരിക്ക് അടിമപ്പെട്ടവർക്ക് പൂർണ്ണ രഹസ്യസ്വഭാവത്തോടെ ചികിത്സയും പുനരധിവാസവും നൽകാൻ രാജ്യം സന്നദ്ധമാണെന്നും കുറ്റകൃത്യങ്ങളിൽ നിന്ന് ഒഴിവാകാൻ ചികിത്സ തേടുകയാണ് വഴിയെന്നും വിശ്വാസികളെ ബോധവൽക്കരിക്കും.

You may also like