Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:40 AM

അറുപതുകാരന് സങ്കീർണ്ണ ശസ്ത്രക്രിയയുമായി അൽ ഐനിലെ മെഡിക്കൽ സിറ്റി

by Raneesha Razak

അൽ ഐൻ : നെഞ്ചിലും വയറ്റിലും ബാധിച്ച ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഷ്ടപ്പെട്ടിരുന്ന 60 വയസ്സുള്ള രോഗിക്ക് വിജയകരമായി സങ്കീർണ്ണ മൾട്ടി-സ്റ്റേജ് ശസ്ത്രക്രിയ പൂർത്തിയാക്കി അൽ ഐനിലെ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് മെഡിക്കൽ സിറ്റി (STMC) ഡോക്ടർമാർ. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജന്മാർ, തൊറാസിക് വിദഗ്ധർ, തീവ്രപരിചരണ വിഭാഗം, ഇന്റർവെൻഷണൽ റേഡിയോളജി ടീമുകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് അത്യാധുനിക ലാപ്രോസ്കോപ്പിക്, തൊറാസിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.
വർഷങ്ങളായി രോഗിയുടെ ശ്വസനപ്രക്രിയയെയും ശാരീരിക ചലനങ്ങളെയും ബാധിച്ച സങ്കീർണ്ണമായ ആന്തരിക തകരാറുകളാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പരിഹരിച്ചത്. ആദ്യഘട്ടത്തിൽ വയറ്റിലെ ആന്തരിക തകരാറുകൾ പരിഹരിച്ച് അവയവങ്ങളെ അവയുടെ സ്വാഭാവിക സ്ഥാനത്തേക്ക് മാറ്റുകയും, രണ്ടാം ഘട്ടത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള തൊറാസിക് സർജറിയും നടത്തി. പ്യുവർ ഹെൽത്തിന്റെ (PureHealth) കീഴിലുള്ള യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ നെറ്റ്‌വർക്കായ ‘സെഹ’ (SEHA) ആണ് ഈ നേട്ടം പുറത്തുവിട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണവും ഫിസിയോതെറാപ്പിയും പൂർത്തിയാക്കിയ രോഗി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തി.

You may also like