Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:07 AM

ദുബായിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം: ഏഴുപേർ മരിച്ചു, 9 പേർക്ക് പരുക്ക്

by Raneesha Razak

ദുബായ് : എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഏഴുപേർ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. എമിറേറ്റ്സ് റോഡിന് നടുവിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയ ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതും ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ ട്രാഫിക് പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് എത്തിയതായി ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ ഒൻപത് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. മറ്റ് നാല് പേർക്ക് നിസാര പരുക്കുകളുണ്ട്. പരുക്കേറ്റ എല്ലാവരെയും അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like