Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:14 AM

ഡെൻമാർക്ക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സന് യുഎഇ ഭരണാധികാരികളുടെ ആശംസ

by Raneesha Razak

അബുദാബി : ഡെൻമാർക്ക് പ്രധാനമന്ത്രിയായി പുതിയ കാലാവധിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സന് (Mette Frederiksen) യുഎഇ ഭരണാധികാരികൾ ആശംസകൾ നേർന്നു. യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡെൻമാർക്ക് പ്രധാനമന്ത്രിക്ക് പ്രത്യേക അഭിനന്ദന സന്ദേശം അയച്ചു.

യുഎഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രെസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും മെറ്റെ ഫ്രെഡറിക്സന് അഭിനന്ദനങ്ങളറിയിച്ച് സമാനമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ ലേബർ പാർട്ടി ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് ഭരണാധികാരികൾ ആശംസിച്ചു.

You may also like