Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:52 AM

ഷാർജയിൽ സോഷ്യൽ മീഡിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; നാല് മണിക്കൂറിനകം പ്രതികൾ പിടിയിൽ

by Raneesha Razak

ഷാർജ : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ തുടങ്ങിയ തർക്കത്തെ തുടർന്ന് ഷാർജയിലെ ഷോപ്പിംഗ് മാളിന് മുന്നിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഏഷ്യൻ വംശജരായ നിരവധി പ്രതികളെ കൃത്യം നടന്ന് നാല് മണിക്കൂറിനുള്ളിൽ ഷാർജ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) അറസ്റ്റ് ചെയ്തു.

ഷാർജ നഗരത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിന് പുറത്ത് ഒരുകൂട്ടം ആളുകൾ തമ്മിൽ വലിയ സംഘർഷം നടക്കുന്നതായി ഷാർജ പോലീസിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസും നാഷണൽ ആംബുലൻസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. മാരകമായി കുത്തേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ചികിത്സയിലാണ്. ഓൺലൈനിൽ തുടങ്ങിയ വാക്കുതർക്കം നേരിട്ട് കണ്ട് തീർക്കാനുള്ള വെല്ലുവിളിയിലേക്ക് നീങ്ങുകയും, തുടർന്നുണ്ടായ മുഖാമുഖം ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ തർക്കങ്ങൾ പരിഹരിക്കാൻ നിയമപരമായ വഴികൾ തേടണമെന്നും അക്രമങ്ങളിലേക്ക് തിരിയരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, അക്രമത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 901 എന്ന നമ്പറിൽ അറിയിക്കണമെന്നും ഷാർജ പോലീസ് ഓർമ്മിപ്പിച്ചു.

You may also like