Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:38 PM

കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള ദേശീയ സമിതി യോഗം ചേർന്നു; അധ്യക്ഷത വഹിച്ച് ഷെയ്ഖ് അബ്ദുള്ള

by Raneesha Razak

അബുദാബി : കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ഭീകരവാദത്തിന് പണം നൽകുന്നത് തടയൽ എന്നിവയുമായി ബന്ധപ്പെട്ട ദേശീയ തന്ത്രങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ഉന്നത സമിതിയുടെ 23-ാമത് യോഗം ചേർന്നു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള bin സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ആഗോള പോരാട്ടത്തിൽ യുഎഇ വിശ്വസനീയമായ പങ്കാളിയാണെന്ന് അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി.

മേഖലയിലെ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും നിയമനിർമ്മാണ ചട്ടക്കൂടും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ യുഎഇക്ക് സാധിക്കുന്നുണ്ട്. യോഗത്തിൽ സമിതിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും പുതിയ സൂചികകളും വിലയിരുത്തി. കഴിഞ്ഞ വർഷം സാമ്പത്തിക സ്ഥാപനങ്ങളിലും വെർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർമാരിലും നടത്തിയ 781 പരിശോധനകളിലൂടെ 384 ദശലക്ഷം ദിർഹം പിഴ ചുമത്തി. മറ്റ് ധനകാര്യേതര ബിസിനസ്സ് സ്ഥാപനങ്ങളിൽ നടത്തിയ 8,900 പരിശോധനകളിലൂടെ 160.33 ദശലക്ഷം ദിർഹവും പിഴയായി ഈടാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ കള്ളപ്പണ ഇടപാടുകൾ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് യുഎഇയുടെ നടപടികൾ. വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണറും ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പ് മേധാവിയും ഉൾപ്പെടെയുള്ള പ്രമുഖർ വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ പങ്കെടുത്തു.

You may also like