Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 05:19 PM

യൂറോപ്പ് ഉപേക്ഷിച്ച് ദുബായിലേക്ക്; മണിക്കൂറുകൾക്കുള്ളിൽ മില്യൺ ഡോളർ നിക്ഷേപം നടത്തി വിജയം കൊയ്ത് ഉക്രെയ്ൻ പ്രവാസി

by Raneesha Razak

ദുബായ്: ഒട്ടുമിക്ക സംരംഭകരും വർഷങ്ങളുടെ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് മറ്റൊരു രാജ്യത്തേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാറുള്ളത്. എന്നാൽ ഉക്രെയ്ൻ സ്വദേശിയായ ഇവാൻ ക്രോഷ്നി (Ivan Kroshnyi) എന്ന യുവ സംരംഭകന്റെ കാര്യത്തിൽ ദുബായിലേക്കുള്ള മാറ്റം വെറും ഒരൊറ്റ രാത്രികൊണ്ട് സംഭവിച്ചതായിരുന്നു. 2020-ന്റെ അവസാനത്തിൽ അന്താരാഷ്ട്ര ബിസിനസ്സുകൾക്ക് അനുകൂലമായ നികുതി വ്യവസ്ഥയുള്ള യൂറോപ്യൻ രാജ്യമായ അൻഡോറയിൽ (Andorra) സ്ഥിരതാമസമാക്കാൻ ഒരുങ്ങുകയായിരുന്നു ഇവാൻ. എന്നാൽ ആ സമയത്ത് ദുബായിലേക്ക് നടത്തിയ ഒരു ചെറിയ സന്ദർശനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ദിശ തന്നെ പൂർണ്ണമായി മാറ്റിമറിച്ചു. ദുബായിലെ വേഗതയും തുറന്ന ചിന്താഗതിയും ഉയർന്ന ലക്ഷ്യബോധവും തന്നെ പെട്ടെന്ന് ആകർഷിച്ചുവെന്നും അങ്ങനെ 2021 ജനുവരിയിൽ യൂറോപ്യൻ റസിഡൻസി പ്ലാനുകൾ റദ്ദാക്കി ദുബായിലേക്ക് സ്ഥിരമായി മാറുകയായിരുന്നുവെന്നും ഇവാൻ ക്രോഷ്നി വ്യക്തമാക്കി.

ഇന്ന് ഫിൻടെക്, ബ്രോക്കറേജ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലായി 19 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസ്സ് സാമ്രാജ്യമാണ് അദ്ദേഹം നയിക്കുന്നത്. ദുബായിൽ എത്തിയ ഉടൻ തന്നെ ഒരു ബിസിനസ്സ് ക്ലബ്ബ് വഴി പരിചയപ്പെട്ട മറ്റൊരു സംരംഭകന്റെ ആവശ്യപ്രകാരം ഒരു പുതിയ ബ്രാൻഡ് തുടങ്ങാൻ ഇവാൻ തീരുമാനിച്ചു. പ്രമുഖ കോഫി ഹൗസ് ശൃംഖലയായ ‘റോസ്റ്റേഴ്സ് സ്പെഷ്യാലിറ്റി കോഫി ഹൗസ്’ (Roasters Specialty Coffee House) രൂപപ്പെടുന്നത് അങ്ങനെയാണ്. മാളിന് സമീപമുള്ള പ്രധാനപ്പെട്ട ഒരു റീട്ടെയിൽ സ്ഥലം സ്വന്തമാക്കാൻ വലിയ മത്സരമുണ്ടായിരുന്ന ആ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ തീരുമാനം എടുക്കേണ്ട വലിയ വെല്ലുവിളിയായിരുന്നു ഇവാനു മുന്നിലുണ്ടായിരുന്നത്. തനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് വെറും രണ്ട് മണിക്കൂർ ആലോചിച്ച ശേഷം ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നിക്ഷേപിക്കാൻ ഇവാൻ ധൈര്യം കാണിച്ചു. അപകടസാധ്യതകളെ കൃത്യമായി വിലയിരുത്തി ധീരമായ തീരുമാനങ്ങൾ എടുക്കാൻ തന്നെ പഠിപ്പിച്ചത് ദുബായ് നഗരമാണെന്നും വലിയ വിജയങ്ങളിലേക്ക് തന്നെ നയിച്ചത് ഈ തീരുമാനമാണെന്നും ഇവാൻ ക്രോഷ്നി ഓർത്തെടുക്കുന്നു.

You may also like