Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:16 AM

ദുബായിൽ പെരുന്നാൾ സമ്മാനമായി 2.77 കോടി ദിർഹത്തിന്റെ ‘ഈദിയ്യ’ പദ്ധതി; 11,700 ലേറെ പേർക്ക് സഹായം

by Raneesha Razak

ദുബൈ : ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കുമായി 2 കോടി 77 ലക്ഷം ദിർഹത്തിന്റെ (Dh27.7 million) ധനസഹായ പദ്ധതിയുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (CDA). യുഎഇ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഫാമിലി’ (Year of Family) ലക്ഷ്യങ്ങൾക്ക് അനുസൃതമായി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും പെരുന്നാൾ സന്തോഷം പങ്കുവെക്കാനുമായാണ് ഈ സമഗ്ര കാരുണ്യ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. അതോറിറ്റിയുടെ സാമ്പത്തിക സഹായ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന പതിനൊന്നായിരത്തി എഴുന്നൂറിലധികം ഗുണഭോക്താക്കൾക്കാണ് ഈ പെരുന്നാൾക്കാലത്ത് നേരിട്ട് സഹായം ലഭിക്കുക. വിവിധ സർക്കാർ, സ്വകാര്യ, ജീവകാരുണ്യ സംഘടനകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെരുന്നാളിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ദുർബല വിഭാഗങ്ങളെ ചേർത്തുനിർത്തുന്ന എമിറാത്തി സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംരംഭമെന്ന് ദുബായ് സിഡിഎ വ്യക്തമാക്കുന്നു.

You may also like