Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:40 AM

ദുബായിൽ അടുത്ത വർഷവും സ്കൂൾ ഫീസ് കൂടില്ല

by Raneesha Razak

ദുബൈ : സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തിൽ (2026-27) ഫീസ് വർധനവ് ഉണ്ടായിരിക്കില്ലെന്ന് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.

പ്രവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനും ദുബായ് ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

You may also like