Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:13 AM

എഐ മികവിന് അന്താരാഷ്ട്ര അംഗീകാരം; യുഎഇ ആഭ്യന്തര മന്ത്രാലയത്തിന് ഐഎസ്ഒ സർട്ടിഫിക്കറ്റ്

by Raneesha Razak

 യുഎഇ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിനായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള ISO 42001:2023 സർട്ടിഫിക്കേഷൻ സ്വന്തമാക്കി യുഎഇ ആഭ്യന്തര മന്ത്രാലയം ചരിത്രനേട്ടം കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഡെവലപ്പർ, പ്രൊവൈഡർ, യൂസർ എന്നീ മൂന്ന് മേഖലകളിലെയും മികച്ച പ്രവർത്തനത്തിനാണ് മന്ത്രാലയത്തിന് ഈ ബഹുമതി ലഭിച്ചത്. ഇതോടെ ഈ അന്താരാഷ്ട്ര അക്രഡിറ്റേഷൻ നേടുന്ന യുഎഇയിലെ ആദ്യത്തെ ഫെഡറൽ-സുരക്ഷാ സ്ഥാപനമായി ആഭ്യന്തര മന്ത്രാലയം മാറി. ഗ്ലോബൽ മാനേജ്‌മെന്റ് സിസ്റ്റം ഓഡിറ്റിങ് ഏജൻസിയായ എൽആർക്യുഎ (LRQA) ആണ് സർട്ടിഫിക്കേഷൻ കൈമാറിയത്.

ഡിജിറ്റൽ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ സുരക്ഷാ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. ഇതോടൊപ്പം അബുദാബി പോലീസും ഈ അഭിമാനകരമായ ഐഎസ്ഒ എഐ (ISO AI) സർട്ടിഫിക്കേഷൻ സ്വന്തമാക്കി തങ്ങളുടെ മികച്ച സ്മാർട്ട് പോലീസിങ് സംവിധാനങ്ങൾക്ക് ആഗോളതലത്തിൽ വീണ്ടും അടിവരയിട്ടു. ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷാ രംഗത്ത് കൃത്രിമബുദ്ധി നടപ്പിലാക്കുന്നതിൽ തങ്ങൾക്കുള്ള നേതൃപാടവമാണ് അബുദാബി പോലീസ് ഈ നേട്ടത്തിലൂടെ തെളിയിച്ചത്.

You may also like