Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:21 AM

ദുബായ് – മനില വിമാന സർവീസുകൾ ജൂലൈ മുതൽ പുനരാരംഭിക്കുന്നു

by Raneesha Razak

ദുബായ് : പ്രമുഖ വിമാനക്കമ്പനിയായ സെബു പസഫിക് (CEB) മണിലയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ദുബായ് എയർപോർട്ട് അധികൃതരുമായി ചേർന്ന് നടത്തിയ സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം 2026 ജൂലൈ 2 മുതലായിരിക്കും സർവീസുകൾ വീണ്ടും തുടങ്ങുക. മണില – ദുബായ് – മണില റൂട്ടിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടാകുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

‘ഫ്ലൈറ്റ് 5J 14/15’ എന്ന നമ്പറിലുള്ള ഈ വിമാനങ്ങൾ എല്ലാ ചൊവ്വാഴ്ചയും, വ്യാഴാഴ്ചയും, ശനിയാഴ്ചയും, ഞായറാഴ്ചയും സർവീസ് നടത്തും. മുൻപ് വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്ര ചെയ്യാൻ സാധിക്കാത്ത യാത്രക്കാർക്ക് എയർലൈന്റെ ‘മാനേജ് ബുക്കിംഗ്’ പോർട്ടൽ വഴി ടിക്കറ്റുകൾ സൗജന്യമായി പുതുക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ മണിലയിൽ നിന്നും റിയാദിലേക്കുള്ള സെബു പസഫിക്കിന്റെ സർവീസുകൾ ആഴ്ചയിൽ നാല് ദിവസം വീതം നിലവിലത്തെപ്പോലെ തുടരുമെന്നും കമ്പനി വ്യക്തമാക്കി. മണിലയിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും, തിരിച്ച് റിയാദിൽ നിന്ന് തിങ്കൾ, ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് റിയാദ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് സെബു പസഫിക് അറിയിച്ചു. വിമാന സമയങ്ങളിലെ മാറ്റങ്ങൾ കൃത്യമായി അറിയുന്നതിനായി യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമായി പുതുക്കണമെന്നും എയർലൈൻ അധികൃതർ ആവശ്യപ്പെട്ടു.

You may also like