യുഎഇ : ആർട്ടൺ ക്യാപിറ്റലിന്റെ പാസ്‌പോർട്ട് ഇൻഡക്സ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2026ലും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് യുഎഇയുടേതാണ്. 182 പോയിന്റ് നേടി യുഎഇ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറും സ്വന്തമാക്കി.
2018 മുതൽ യുഎഇ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പുതിയ നേട്ടം രാജ്യത്തിന്റെ സാമ്പത്തികവും നയതന്ത്രപരവുമായ സ്വാധീനം കൂടുതൽ ശക്തമായതായി കാണിക്കുന്നു. യുഎഇ പൗരന്മാർക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള വിപണികളിലേക്കും ബിസിനസ് കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
പല രാജ്യങ്ങൾക്കും വിസ രഹിത യാത്രാ സൗകര്യങ്ങളിൽ കുറവ് നേരിടുന്ന സമയത്തും യുഎഇ അന്തർദേശീയ സഹകരണവും ഇരുരാജ്യ കരാറുകളും ശക്തിപ്പെടുത്തിയതിലൂടെ യാത്രാ സ്വാതന്ത്ര്യം കൂടുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.