Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 12:37 PM

യുഎഇയിൽ ബലിപെരുന്നാൾ മാസപ്പിറവി മെയ് 17-ന് നിരീക്ഷിക്കും

അത്യാധുനിക സംവിധാനങ്ങളൊരുക്കി ഫത്‌വ കൗൺസിൽ

by Raneesha Razak

അബുദാബി : യുഎഇയിൽ ഈ വർഷത്തെ ദുൽ ഹിജ്ജ മാസപ്പിറവി മെയ് 17 ഞായറാഴ്ച നിരീക്ഷിക്കുമെന്ന് യുഎഇ ഫത്‌വ കൗൺസിൽ അറിയിച്ചു. ഹിജ്റ വർഷം 1447 ദുൽ ഖഅദ 29-ാം തീയതിയാണ് നിരീക്ഷണം നടക്കുന്നത്. രാജ്യത്തെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളുമായും ജ്യോതിശാസ്ത്ര വിദഗ്ധരുമായും സഹകരിച്ച് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരിക്കും ചന്ദ്രനെ നിരീക്ഷിക്കുകയെന്നും കൗൺസിൽ വ്യക്തമാക്കി.

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമാകുന്നത് അടിസ്ഥാനമാക്കിയാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെയും ബലിപെരുന്നാളിന്റെയും തീയതികൾ നിശ്ചയിക്കുന്നത്. ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് നിരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്റർനാഷണൽ അസ്‌ട്രോണമി സെന്ററുമായി സഹകരിച്ച് അൽ ഖത്ം അസ്‌ട്രോണമിക്കൽ ഒബ്സർവേറ്ററി, ദുബായ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് ദുബായ് സ്കൈ വ്യൂസ് ഒബ്സർവേറ്ററി, ഷാർജ അക്കാദമി ഫോർ അസ്‌ട്രോണമി ആൻഡ് സ്പേസ് സയൻസുമായി സഹകരിച്ച് ഷാർജ അസ്‌ട്രോണമിക്കൽ ഒബ്സർവേറ്ററി എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക പ്ലാറ്റ്‌ഫോമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

മാസപ്പിറവി ദൃശ്യമായാൽ അതനുസരിച്ച് ദുൽ ഹിജ്ജ മാസം ആരംഭിക്കും. ദുൽ ഹിജ്ജ ഒമ്പതിനാണ് പുണ്യമായ അറഫാ ദിനം, പത്താം ദിവസം ബലിപെരുന്നാളും (ഈദുൽ അദ്ഹ) ആഘോഷിക്കും. രാജ്യത്തെ എല്ലാ പ്രധാന വാനനിരീക്ഷണ കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള കൃത്യമായ നിരീക്ഷണ ഫലത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികൾ.

You may also like