17
ദുബായ് : അന്താരാഷ്ട്ര തലത്തിലെ സുപ്രധാനമായ ‘ക്രിട്ടിക്കൽ ഡിജിറ്റൽ റിസ്ക്സ്’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ബുഷ്‌റ അൽ ബ്ലൂഷിയെ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും , യുഎൻ ദുരന്ത നിവാരണ വിഭാഗവും സംയുക്തമായാണ് ഈ ആഗോള പദ്ധതി നയിക്കുന്നത്. സമൂഹങ്ങളെ ഡിജിറ്റലായി സംരക്ഷിക്കുന്നതിനും അതിർത്തികൾ കടന്നുള്ള നിർണ്ണായക വിവരസാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയൂടെ ലക്ഷ്യമിടുന്നത്.
ആഗോള സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ ഒരു ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിനും എമിറാത്തി പ്രതിഭകൾ വഹിക്കുന്ന വർദ്ധിച്ചുവരുന്ന പങ്കിന്റെ തെളിവാണ് ഡോ. ബുഷ്‌റയുടെ ഈ നേട്ടം.