Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:49 AM

യുഎഇയിൽ പറക്കും ടാക്സികൾ ഉടൻ; നിർണ്ണായക അനുമതി സ്വന്തമാക്കി ആർച്ചർ ഏവിയേഷൻ

by Raneesha Razak

അബുദാബി : യുഎഇയിൽ പറക്കും ടാക്സികൾ യാഥാർത്ഥ്യമാക്കുന്നതിലേക്ക് ഒരു പ്രധാന ചുവടുവെപ്പുകൂടി അധികൃതർ പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷന്റെ ‘മിഡ്‌നൈറ്റ്’ (Midnight) എന്ന പറക്കും വിമാനത്തിന് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി , റെസ്ട്രിക്റ്റഡ് ടൈപ്പ് സർട്ടിഫിക്കറ്റ്  പ്രോഗ്രാമിൽ പ്രവേശനം അനുവദിച്ചു. ഈ വർഷം തന്നെ അബുദാബിയിൽ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് വലിയ ആശ്വാസമാണ് പുതിയ അനുമതി. യുഎഇയിൽ ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വിമാന നിർമ്മാതാക്കളാണ് ആർച്ചർ ഏവിയേഷൻ.

ഈ വർഷം തന്നെ അബുദാബിയിൽ പറക്കും ടാക്സി സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ജിസിഎഎയും ആർച്ചർ കമ്പനിയും തമ്മിൽ നടത്തിവരുന്ന സാങ്കേതിക സഹകരണത്തിന്റെ ഫലമായാണ് ഈ മുന്നേറ്റം. വിമാനത്തിന്റെ സുരക്ഷ, പ്രവർത്തന രീതികൾ, അറ്റകുറ്റപ്പണികൾ, പൈലറ്റുമാരുടെ പരിശീലനം തുടങ്ങി എട്ട് പ്രധാന മേഖലകളിൽ ഇതിനോടകം തന്നെ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അബുദാബി ഏവിയേഷൻ എന്ന പ്രാദേശിക കമ്പനിയുമായി ചേർന്നായിരിക്കും മിഡ്‌നൈറ്റ് വിമാനങ്ങൾ സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യകൾ സുരക്ഷിതമായി യുഎഇയുടെ ആകാശത്ത് എത്തിക്കുന്നതിൽ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ജിസിഎഎ അധികൃതർ വ്യക്തമാക്കി. സാധാരണ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന ഈ പദ്ധതി, സ്മാർട്ട് ഗതാഗത രംഗത്ത് അബുദാബിയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like