Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 03:45 PM

ഡെലിവറി റൈഡർമാർക്ക് തണലൊരുക്കി ആർടിഎ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എസി വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങി

by Raneesha Razak

ദുബായ് : ദുബായിലെ നഗരസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായി ഡെലിവറി റൈഡർമാർക്കായി എയർകണ്ടീഷൻ ചെയ്ത വിശ്രമമുറികൾ ഒരുക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് റൈഡർമാർക്ക് ആശ്വാസമേകുന്ന ഈ പുതിയ സൗകര്യങ്ങൾ അധികൃതർ സജ്ജീകരിച്ചിരിക്കുന്നത്. ജോലിത്തിരക്കിനിടയിൽ റൈഡർമാർക്ക് ആവശ്യമായ വിശ്രമവും മറ്റ് അവശ്യ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകും.

കൊടുംചൂടിൽ ജോലി ചെയ്യുന്ന റൈഡർമാർക്ക് ലഭിക്കുന്ന ഇത്തരം വിശ്രമവേളകൾ അവരുടെ മാനസികവും ശാരീരികവുമായ ക്ഷീണം കുറയ്ക്കാൻ സഹായിക്കും. റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറയ്ക്കുക എന്ന വലിയ ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഡെലിവറി തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിലൂടെ നഗരത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയും സേവന നിലവാരവും വർദ്ധിപ്പിക്കാനാണ് ആർടിഎ ഇതിലൂടെ ശ്രമിക്കുന്നത്.

You may also like