Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 11:41 PM

ഫുജൈറ ആക്രമണം ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്

by silvya

അബുദാബി : യു.എ.ഇയിലെ ഫുജൈറയിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായി യു.എ.ഇയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് എംബസി ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പരിക്കേറ്റവർക്ക് ആവശ്യമായ മികച്ച ചികിത്സയും മറ്റ് സഹായങ്ങളും ഉറപ്പാക്കുന്നതിനായി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചോ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങളോ നിലവിൽ പുറത്തുവിട്ടിട്ടില്ല. എങ്കിലും ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ എംബസി മിഷൻ സജീവമായി രംഗത്തുണ്ട്. ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കിടയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റവർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like