Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 01:20 PM

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് 2026′: യുഎഇ വ്യവസായ മേഖലയിൽ വൻ കുതിപ്പിന് അബുദാബി ഒരുങ്ങുന്നു

by silvya

അബുദാബി: യുഎഇയെ ആഗോള വ്യവസായ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് 2026’ മെയ് 4 മുതൽ 7 വരെ അബുദാബിയിൽ നടക്കും. വ്യവസായ അവസരങ്ങളെ നേരിട്ടുള്ള നിക്ഷേപങ്ങളായും വൻകിട പദ്ധതികളായും മാറ്റുന്നതിനുള്ള ദേശീയ വേദിയായി ഇത് പ്രവർത്തിക്കുമെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ഹസ്സൻ അൽ നൊവൈസ് പറഞ്ഞു. നിക്ഷേപകർ, നിർമ്മാതാക്കൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ദേശീയ തന്ത്രങ്ങളുടെ ഭാഗമായി ഇതിനകം 473 ബില്യൺ ദിർഹം യുഎഇ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. 5,000 ഉൽപ്പന്നങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കാനും വിവിധ രാജ്യങ്ങളുമായുള്ള സാമ്പത്തിക കരാറുകൾ വഴി 300 കോടി ഉപഭോക്താക്കളിലേക്ക് യുഎഇ ഉൽപ്പന്നങ്ങൾ എത്തിക്കാനും ഈ പദ്ധതി വഴി സാധിക്കും. വ്യവസായ മേഖലയിലെ സുസ്ഥിര വളർച്ചയും വിതരണ ശൃംഖലയുടെ കരുത്തും ഉറപ്പാക്കാൻ ഈ പ്ലാറ്റ്‌ഫോം നിർണ്ണായകമാകും.

You may also like