Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:51 PM

വാർഷിക അവധി പണമാക്കി മാറ്റാമോ? നിയമം പറയുന്നത് ഇതാണ്

by silvya

അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ഉപയോഗിക്കാത്ത വാർഷിക അവധികൾ പണമാക്കി മാറ്റുന്നതിനും (Encashment) അടുത്ത വർഷത്തേക്ക് മാറ്റിവെക്കുന്നതിനും (Carry forward) നിയമപരമായ അവകാശമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അധികൃതർ. നിലവിലുള്ള യുഎഇ തൊഴിൽ നിയമമനുസരിച്ച്, ഓരോ ജീവനക്കാരനും വർഷത്തിൽ ലഭിക്കുന്ന അവധി ആ വർഷം തന്നെ ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ തൊഴിലുടമയുമായി സംസാരിച്ച് ധാരണയിലെത്തുകയാണെങ്കിൽ, ഉപയോഗിക്കാത്ത അവധി ദിവസങ്ങളുടെ പകുതിയോ അല്ലെങ്കിൽ മുഴുവനായോ അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. ഇത് സംബന്ധിച്ച തീരുമാനം സ്ഥാപനത്തിന്റെ ആഭ്യന്തര പോളിസികളെയും തൊഴിലുടമയുടെ സമ്മതത്തെയും കൂടി ആശ്രയിച്ചിരിക്കും.

ജോലിയിൽ തുടരുന്ന സമയത്ത് തന്നെ അവധി ദിവസങ്ങൾക്ക് പകരം പണം വേണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാരന് നിയമപരമായി നിർബന്ധിക്കാനാവില്ല. എന്നാൽ കമ്പനിയുടെ നിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിൽ തൊഴിലുടമയുടെ സമ്മതത്തോടെ അവധി പണമാക്കി മാറ്റാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന തുക ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ (Basic Salary) അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുക. അതേസമയം, ഒരു ജീവനക്കാരൻ ജോലിയിൽ നിന്ന് രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അയാൾ ഉപയോഗിക്കാത്ത വാർഷിക അവധി ദിവസങ്ങൾക്ക് പകരമുള്ള തുക നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇത്തരത്തിൽ സേവനമവസാനിപ്പിക്കുമ്പോൾ ലഭിക്കുന്ന അവധി തുക ജീവനക്കാരന്റെ അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളം അനുസരിച്ചാണ് നൽകേണ്ടത്.

You may also like