Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:51 PM

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരല്ലാത്തവർക്കും ഇനി ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് നടത്താം

by silvya

അബുദാബി: വിമാന ടിക്കറ്റോ ബോർഡിംഗ് പാസോ ഇല്ലാതെ തന്നെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കാനും ഷോപ്പിംഗ് നടത്താനുമുള്ള സുവർണ്ണാവസരമൊരുങ്ങി. യു.എ.ഇ. പൗരന്മാർക്കും താമസക്കാർക്കും വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സൗകര്യങ്ങളും പ്രശസ്തമായ ഭക്ഷണശാലകളും ആസ്വദിക്കാനായി പുതിയ ‘എയർപാസ്’ (AirPass) പദ്ധതി ആരംഭിച്ചു. എട്ടു ആഴ്ച നീണ്ടുനിൽക്കുന്നതാണ് ഈ പ്രത്യേക കാമ്പെയ്‌ൻ.

യു.എ.ഇ. പൗരന്മാർക്കും താമസക്കാർക്കും വിമാന ടിക്കറ്റില്ലാതെ അഞ്ച് മണിക്കൂർ വരെ വിമാനത്താവളത്തിനുള്ളിൽ ചെലവഴിക്കാം.
സന്ദർശകർ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. തുടർന്ന് ക്യു.ആർ. കോഡുള്ള (QR Code) ഡിജിറ്റൽ പാസ് ലഭിക്കും. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കും ഷോപ്പുകൾക്കും ഈ പാസ് സ്കാൻ ചെയ്യേണ്ടതുണ്ട്.
വിമാനത്താവളത്തിലെ ഔട്ട്ലെറ്റുകളിൽ നിന്ന് കുറഞ്ഞത് 200 ദിർഹമിന്റെ പർച്ചേസ് നടത്തുന്ന സന്ദർശകർക്ക് 4 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ് ലഭ്യമാകും.

You may also like