Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:49 AM

OPEC, OPEC+ എന്നിവയിൽ നിന്നും പിന്മാറുന്നതായി യുഎഇ;മെയ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും

by silvya

യുഎഇ: ആഗോള ഊർജ്ജ വിപണിയെ പുനർനിർണ്ണയിക്കുന്ന വമ്പൻ തീരുമാനവുമായി യു.എ.ഇ രംഗത്ത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്’ (OPEC), ‘ഒപെക് പ്ലസ്’ എന്നിവയിൽ നിന്ന് രാജ്യം ഔദ്യോഗികമായി പിന്മാറുന്നു. 2026 മേയ് 1 മുതലാണ് ഈ തീരുമാനം നടപ്പിലാകുക.
​നിലവിലെ ആഗോള സാഹചര്യങ്ങളിൽ എണ്ണ ഉൽപാദനത്തിലും വിതരണത്തിലും കൂടുതൽ സ്വയംഭരണാധികാരം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഹോർമുസ് ഉൾപ്പെടെയുള്ള മേഖലകളിലെ തടസ്സങ്ങൾ ബാധിക്കാതെ എണ്ണ ഉൽപാദന മേഖലയുടെ സുസ്ഥിരത നിലനിർത്താനും, രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഈ മാറ്റം അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൂടുതൽ സ്വതന്ത്രമായ എണ്ണ നയങ്ങളിലൂടെ ഭാവിയിലെ ഊർജ്ജ വികസനത്തിന് പുതിയ വേഗത കൈവരിക്കാനാണ് യു.എ.ഇ ഇതിലൂടെ ലക്ഷ്യമിടുന്നത്.

You may also like