Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:22 AM

വിമാനക്കമ്പനികൾക്കെതിരെ പരാതിയുണ്ടോ?യാത്രക്കാർക്ക് ഇനി പരാതികൾ നേരിട്ടറിയിക്കാം;പുതിയ ഡിജിറ്റൽ സംവിധാനവുമായി ദുബായ് സിവിൽ ഏവിയേഷൻ

by silvya

ദുബായ്: വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കുമെതിരെ പരാതി നൽകാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA). യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വിമാനങ്ങൾ വൈകുക, ടിക്കറ്റ് റദ്ദാക്കുക അല്ലെങ്കിൽ മറ്റ് സേവനങ്ങളിലെ പോരായ്മകൾ എന്നിവ നേരിടുന്ന യാത്രക്കാർക്ക് ഇനി അതോറിറ്റിയെ സമീപിക്കാം.

വെബ്‌സൈറ്റ് വഴി സമർപ്പിക്കുന്ന പരാതികളുടെ നിലവിലെ സ്ഥിതി (Status) തത്സമയം അറിയാനുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്.

ദുബായ് വഴി യാത്ര ചെയ്യുന്നവർക്കും ദുബായിലേക്ക് എത്തുന്നവർക്കും മികച്ച യാത്രാനുഭവം ഉറപ്പാക്കുക, സേവനങ്ങളിൽ സുതാര്യത കൊണ്ടുവരിക എന്നിവയാണ് ഈ പുതിയ നീക്കത്തിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.

You may also like