Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 04:18 AM

യുഎഇയിൽ ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം

by Raneesha Razak

അബുദാബി: യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമുള്ള എമിറാത്തി പൗരന്മാർക്ക് ഒരേ രീതിയിലുള്ള ആരോഗ്യ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നതിനായി ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം നടപ്പാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി.

രാജ്യത്തെ ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാക്കുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എല്ലാ എമിറേറ്റുകളിലും ഒരേ നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക, സേവനങ്ങളിൽ സമത്വം കൊണ്ടുവരിക, കൂടുതൽ ഏകോപിതവും സ്ഥിരതയുള്ളതുമായ ആരോഗ്യ സംവിധാനമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പുതിയ സംവിധാനം വഴി ഒരു എമിറേറ്റിൽ താമസിക്കുന്ന പൗരന് മറ്റൊരു എമിറേറ്റിൽ ചികിത്സ തേടുമ്പോഴും ഒരേ രീതിയിലുള്ള ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിലവാരവും പൊതുജനങ്ങളുടെ ജീവിത നിലവാരവും ഉയർത്താനുള്ള യുഎഇ നേതൃത്വത്തിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നീക്കം.

You may also like