Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:03 AM

ഷാർജയിൽ എൻഒസി ഇനി കാത്തിരിക്കേണ്ട; ലഭിക്കുന്ന സമയം മൂന്ന് ദിവസത്തിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു

by Raneesha Razak

ഷാർജ : അടിസ്ഥാനസൗകര്യ വികസനത്തിനും ബിസിനസ്സ് സംരംഭങ്ങൾക്കും ആശ്വാസമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആന്റ് ഗ്യാസ് അതോറിറ്റി (സെവ). വിവിധ പദ്ധതികൾക്കായി നൽകുന്ന അനാക്ഷേപ പത്രം (എൻഒസി) വിതരണം ചെയ്യുന്നതിനുള്ള സമയം സെവ മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ നിന്ന് വെറും രണ്ട് മണിക്കൂറായി കുറച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ വലിയ ചുവടുവെപ്പ്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് നടപടികളെന്ന് സെവ ഷെയർഡ് സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുൽറഹീം അൽ സറൂണി വ്യക്തമാക്കി. വിവരങ്ങൾ തൽസമയം പരിശോധിച്ച് അംഗീകാരം നൽകാൻ സാധിക്കുന്ന അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. നിക്ഷേപകർക്കും നിർമ്മാണ മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന ഈ സേവനത്തിനായി സെവയുടെ വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ 24 മണിക്കൂറും അപേക്ഷിക്കാനും സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

You may also like