Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:31 PM

ബലിപെരുന്നാൾ: സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി അബുദാബി പോലീസ്

by Raneesha Razak

അബുദാബി : ബലിപെരുന്നാൾ (Eid Al Adha) അവധിക്കാലത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി വിപുലമായ സുരക്ഷാ-ഗതാഗത പദ്ധതികളുമായി അബുദാബി പോലീസ്. പെരുന്നാൾ ദിവസങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ ഇടപെടാനുമുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി പോലീസ് അറിയിച്ചു.

പ്രധാന റോഡുകൾ, പ്രാർത്ഥനാ മൈതാനങ്ങൾ (ഈദ് ഗാഹുകൾ), ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, ജനസാന്ദ്രതയേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസിന്റെയും ട്രാഫിക്കിന്റെയും നിരീക്ഷണ പെട്രോളിംഗ് ശക്തമാക്കും. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ പ്രത്യേക ട്രാഫിക് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര കോളുകൾ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സെൻട്രൽ ഓപ്പറേഷൻസ് റൂം 24 മണിക്കൂറും സജീവമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അവധിക്കാലത്ത് അമിതവേഗത, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, നിയമവിരുദ്ധമായ റേസിംഗ്, റോഡുകളിലെ അഭ്യാസപ്രകടനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, ആഘോഷങ്ങൾക്കിടയിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. കൂടാതെ അപകടങ്ങൾക്ക് കാരണമാകുന്ന പടക്കങ്ങളുടെ ഉപയോഗവും വിൽപ്പനയും പൂർണ്ണമായി ഒഴിവാക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.

You may also like