Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 11:11 PM

ഇമിഗ്രേഷൻ സമയം 3.4 സെക്കൻഡായി കുറച്ച് ദുബായ് എയർപോർട്ട്

by Raneesha Razak
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വെറും 3.4 സെക്കൻഡിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന അത്യാധുനിക സ്മാർട്ട് ഗേറ്റ് സംവിധാനം സജ്ജമായി. ജിഡിആർഎഫ്എ (GDRFA) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി 11 വർഷങ്ങൾക്ക് മുൻപ് മുന്നോട്ടുവെച്ച ആശയം ഇതോടെ യാഥാർത്ഥ്യമായിരിക്കുകയാണ്.
ബയോമെട്രിക് ഡാറ്റാ സംവിധാനം സംയോജിപ്പിച്ചാണ് ഈ സ്മാർട്ട് ഗേറ്റുകൾ പ്രവർത്തിക്കുന്നത്. എയർലൈൻ ചെക്ക്-ഇൻ സമയത്ത് തന്നെ യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതോടെ, പാസ്‌പോർട്ട് കൗണ്ടറുകളിൽ കാത്തുനിൽക്കാതെ സ്മാർട്ട് ഗേറ്റുകൾ വഴി സെക്കൻഡുകൾക്കുള്ളിൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ പൂർത്തിയാക്കി ബോർഡിംഗ് ഗേറ്റുകളിലേക്ക് നീങ്ങാൻ സാധിക്കും.
യാത്രാ നടപടികൾ വേഗത്തിലാക്കുക മാത്രമല്ല, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ അനുഭവം കൂടുതൽ മികച്ചതാക്കുകയും തിരക്ക് ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ മർറി വ്യക്തമാക്കി. ദുബായിൽ വിജയകരമായി നടപ്പിലാക്കിയ ഈ സാങ്കേതികവിദ്യ യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും അതിർത്തി കവാടങ്ങളിലേക്കും വിപുലീകരിക്കാനും പദ്ധതിയുണ്ട്.

You may also like