32
10,000 ദിര്‍ഹംസ് വരെ ശമ്പളവാഗ്ദാനം, മുന്നറിയിപ്പുമായി ദുബായ് പോലീസ്.
ദുബായ് പോലീസ് പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലുമുള്ള വ്യാജ പരസ്യങ്ങളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. വീട്ടില്‍ ഇരുന്ന് 10,000 ദിര്‍ഹംസ് വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഇത്തരം പരസ്യങ്ങള്‍ ഭൂരിഭാഗവും തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. വിസ, ട്രെയിനിങ്, ബാക്ക്ഗ്രൗണ്ട് ചെക്ക് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.