Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:20 AM

ദുബായ് ടാക്സി ഇനി ഏത് ആപ്പിലൂടെയും; ബുക്കിംഗ് കൂടുതൽ എളുപ്പം

by Raneesha Razak

ദുബായ് : യാത്രക്കാർക്ക് കൂടുതൽ സൗകര്യവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകിക്കൊണ്ട് ദുബായ് ടാക്സി കോർപ്പറേഷൻ സേവനങ്ങൾ വിപുലീകരിക്കുന്നു. ദുബായ് ടാക്സിയുടെ വിശ്വസ്തമായ വാഹനങ്ങൾ ഇനി മുതൽ ഹാല (Hala), സെഡ് (Zed) എന്നീ ആപ്പുകൾക്ക് പുറമെ ബോൾട്ട് (Bolt), യാംഗോ (Yango) എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയും ബുക്ക് ചെയ്യാവുന്നതാണ്. സുരക്ഷയിലോ സൗകര്യത്തിലോ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ യാത്രക്കാർക്ക് തങ്ങൾക്കിഷ്ടപ്പെട്ട ആപ്പ് ഉപയോഗിച്ച് ടാക്സി വിളിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഒരേ ടാക്സി വ്യൂഹം തന്നെയാണെങ്കിലും ബുക്കിംഗിനായി ഒന്നിലധികം വഴികൾ ലഭ്യമാകുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. തിരക്കുള്ള സമയങ്ങളിലും മറ്റും വിവിധ ആപ്പുകൾ പരിശോധിക്കുന്നത് വഴി വേഗത്തിൽ ടാക്സി ലഭ്യമാകാൻ ഇത് സഹായിക്കും. ദുബായിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ ആധുനികമാക്കുന്നതിന്റെയും യാത്രക്കാർക്ക് മികച്ച ഡിജിറ്റൽ അനുഭവം നൽകുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കാൻ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരേ ഗുണനിലവാരം തന്നെയായിരിക്കും ദുബായ് ടാക്സി നിലനിർത്തുക.

You may also like