Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:44 AM

സുരക്ഷയുടെ കാര്യത്തിൽ യുഎഇയെ തോൽപ്പിക്കാൻ ആളില്ല! അജ്മാൻ ഒന്നാമത്, ഒപ്പം അബുദാബിയും ദുബായും ഷാർജയും

by Raneesha Razak

ദുബായ് : പ്രമുഖ ആഗോള ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ ‘നംബിയോ’ (Numbeo) പുറത്തുവിട്ട 2026-ലെ മിഡ്-ഇയർ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി യുഎഇയിലെ അജ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. സുരക്ഷാ സൂചികയിൽ ആദ്യ നാല് സ്ഥാനങ്ങളും യുഎഇയിലെ നഗരങ്ങളാണ് സ്വന്തമാക്കിയത്. അബുദാബി രണ്ടാം സ്ഥാനത്തും, റാസൽഖൈമ മൂന്നാം സ്ഥാനത്തും, ഷാർജ നാലാം സ്ഥാനത്തും ഇടംപിടിച്ചപ്പോൾ ദുബായ് ആറാം സ്ഥാനം സ്വന്തമാക്കി.
കൃത്രിമബുദ്ധി (AI), പ്രെഡിക്റ്റീവ് സാങ്കേതികവിദ്യകൾ, സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് അജ്മാൻ പോലീസ് നടപ്പിലാക്കിയ ‘അജ്മാൻ, ദ സിറ്റി ഓഫ് സേഫ്റ്റി’ എന്ന സമഗ്ര സുരക്ഷാ പദ്ധതിയാണ് നഗരത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ടൂറിസ്റ്റ് പട്രോളിങ്, അമൻ പട്രോളിങ്, സ്മാർട്ട് ട്രാഫിക് നിയന്ത്രണങ്ങൾ എന്നിവയിലൂടെ കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയാൻ കഴിഞ്ഞതായി അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കി. യുഎഇയുടെ ‘വി ദ യുഎഇ 2031’, അജ്മാൻ വിഷൻ 2030 എന്നിവയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ആഗോള അംഗീകാരം.

You may also like