Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:35 AM

ഇന്റർസെക്‌ഷനുകളിലെ ‘മഞ്ഞ ബോക്‌സി’ൽ വാഹനം നിർത്തരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

by Raneesha Razak

അബുദാബി : ട്രാഫിക് ജംഗ്ഷനുകളിലെ ‘യെല്ലോ ബോക്‌സ്’ (Yellow Box) ഉള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് വാഹനമോടിക്കുന്നവർക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഈ നിയമലംഘനം ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നും മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തി അപകടങ്ങൾക്ക് കാരണമാകുമെന്നും പോലീസ് വ്യക്തമാക്കി.
തങ്ങൾക്ക് മുന്നിലുള്ള റോഡ് പൂർണ്ണമായും ക്ലിയറാണെന്ന് ഉറപ്പില്ലെങ്കിൽ ഒരു കാരണവശാലും വാഹനങ്ങൾ ഈ മഞ്ഞ ബോക്‌സിലേക്ക് പ്രവേശിപ്പിക്കരുത്. തിരക്കേറിയ സമയങ്ങളിൽ വലിയ രീതിയിലുള്ള ബ്ലോക്കുകൾക്ക് ഇത് കാരണമാകുന്നുണ്ട്. റോഡുകളിലെ അത്യാധുനിക ട്രാഫിക് സർവൈലൻസ് ക്യാമറകളും പട്രോളിംഗ് സംഘവും വഴി ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം ഈ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും. നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനകം തന്നെ മുസഫ (Musaffah) ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് പെയ്ഡ് പാർക്കിംഗ് സംവിധാനം അധികൃതർ വ്യാപിപ്പിച്ചിട്ടുണ്ട്.

You may also like