Loading info...
Home UAE Newsയുഎഇയിലെ സാധാരണക്കാരുടെ ജീവിതം സ്ക്രീനിൽ; ലുലു എക്സ്ചേഞ്ചിന്റെ “ദിസ് ഈസ് ഹോം” ബ്രാൻഡ് ഫിലിം പുറത്തിറങ്ങി

യുഎഇയിലെ സാധാരണക്കാരുടെ ജീവിതം സ്ക്രീനിൽ; ലുലു എക്സ്ചേഞ്ചിന്റെ “ദിസ് ഈസ് ഹോം” ബ്രാൻഡ് ഫിലിം പുറത്തിറങ്ങി

യുഎഇ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞ ഒരു ശക്തമായ ആശയത്തിലാണ് ഈ ചിത്രം പ്രചോദനം നേടുന്നത്

by silvya

 

യുഎഇ എന്ന രാജ്യത്തെ ഓരോ ദിവസവും കെട്ടിപ്പടുക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ലുലു എക്സ്ചേഞ്ചും ലുലു മണിയും ചേർന്ന് പുറത്തിറക്കിയ പുതിയ ബ്രാൻഡ് ഫിലിം ശ്രദ്ധേയമാകുന്നു. “ദിസ് ഈസ് ഹോം” (This is Home) എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം യുഎഇയുടെ വളർച്ചയിൽ ഓരോ വ്യക്തിയും വഹിക്കുന്ന പങ്കിനെ ആദരിക്കുന്നതാണ്.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ശക്തമായ ഒരു ആശയത്തിൽ നിന്നാണ് ഈ ബ്രാൻഡ് ഫിലിം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഈ മണ്ണിൽ വസിക്കുന്ന എല്ലാവരെയും ഒരേപോലെ കാണുകയും, യുഎഇ എല്ലാവരുടെയും വീടാണെന്നുമുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

C

You may also like