Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 07:42 PM

യാത്ര മുടങ്ങിയോ?

ഡിസംബർ 3, 5 തീയതികളിലെ യാത്രക്കാർക്ക് ഇൻഡിഗോ 10,000 രൂപയുടെ വൗച്ചറുകൾ നൽകും; 12 മാസത്തിനുള്ളില്‍ ഉപയോഗിക്കാം…

Read more at: https://www.manoramanews.com/india/latest/2025/12/11/indigo-travel-vouchers.html?utm_campaign=feed&utm_medium=referral&utm_source=later-linkinbio

by silvya

വിമാന സർവീസുകളിൽ ഉണ്ടായ തടസ്സങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസമായി ഇൻഡിഗോ 10,000 രൂപയുടെ യാത്രാ വൗച്ചർ പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരെയാണ് ഈ വൗച്ചറുകൾ ലക്ഷ്യമിടുന്നത്. അടുത്ത 12 മാസത്തിനകം നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഈ വൗച്ചർ ഉപയോഗിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. ഡിജിസിയെയുടെ പരിഷ്‌കരിച്ച മാനദണ്ഡപ്രകാരം പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും പുനർവിന്യസിക്കുന്നതിൽ ഉണ്ടായ താമസമാണ് വലിയ വ്യോമപ്രതിസന്ധിക്ക് വഴിവച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇൻഡിഗോ യാത്രാ വൗച്ചർ നൽകുന്നത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് റദ്ദായ ടിക്കറ്റുകൾക്കായി യാത്രയുടെ ദൈർഘ്യം അനുസരിച്ച് 5,000 മുതൽ 10,000 രൂപ വരെയുള്ള വൗച്ചറുകൾ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

You may also like