Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:34 AM

ദുബായിൽ ഇ-സ്‌കൂട്ടർ അപകടം;യുവാവിന് നട്ടെല്ലിന് മൂന്ന് ഒടിവുകൾ

by silvya



ദുബായ്: ദുബായിൽ ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് എമിറാത്തി യുവാവിന്  ഗുരുതരമായ സുഷുമ്‌നാ നാഡിക്ക് (Spinal Injuries) പരിക്കേറ്റു. തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് മാരകമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പോലീസും പരിക്കേറ്റയാളും നൽകിയ വിവരമനുസരിച്ച്, തലാൽ മുഹമ്മദ് തൻ്റെ താമസ സ്ഥലത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ പനമരത്തിൽ ഇടിക്കുകയും, തുടർന്ന് തറയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നത് കൊണ്ട് തലക്ക് ഏറ്റ ആഘാതത്തിൻ്റെ വലിയൊരു ഭാഗം കുറയ്ക്കാൻ സാധിക്കുകയും, ഇത് ജീവൻ രക്ഷിക്കുകയും ചെയ്തു. എന്നിരുന്നാലും, കൂട്ടിയിടിയുടെ ആഘാതത്തിൽ യുവാവിൻ്റെ സുഷുമ്‌നാ നാഡിക്ക് ഗുരുതരമായ പരിക്കേറ്റു.
ഇ-സ്‌കൂട്ടർ യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്നതിനെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You may also like