ദുബായ് : ദുബായിലെ മൻഖൂൽ തസ്ജീൽ വാഹന പരിശോധനാ കേന്ദ്രം രണ്ട് ആഴ്ചത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ വർഷം മെയ് 27 മുതലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കുന്നത്. കേന്ദ്രത്തിൽ നടക്കാൻ പോകുന്ന അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് ഈ നടപടി.
വാഹന പരിശോധനയ്ക്കും രജിസ്ട്രേഷൻ സേവനങ്ങൾക്കുമായി ഈ കേന്ദ്രത്തെ ആശ്രയിക്കുന്ന പൊതുജനങ്ങൾ മെയ് 27 മുതൽ പകരമുള്ള മറ്റ് തസ്ജീൽ കേന്ദ്രങ്ങളെയോ ദുബായിലെ മറ്റ് അംഗീകൃത വാഹന പരിശോധനാ കേന്ദ്രങ്ങളെയോ ഉപയോഗപ്പെടുത്തണമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. രണ്ട് ആഴ്ചത്തെ നവീകരണത്തിന് ശേഷം കേന്ദ്രം സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും.