അബുദാബി : സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതിക്കകം ശമ്പളം നൽകണമെന്ന് യുഎഇ മാനവ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) പുതിയ നിയമം പ്രഖ്യാപിച്ചു. 2026 ജൂൺ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും.
മന്ത്രാലയം അംഗീകരിച്ച വേതന സംരക്ഷണ സംവിധാനം (WPS) വഴിയോ മറ്റ് അംഗീകൃത സംവിധാനങ്ങളിലൂടെയോ ശമ്പളം നൽകണം. നിശ്ചിത തീയതിക്ക് ശേഷമുള്ള ശമ്പള വിതരണം വൈകിയതായി കണക്കാക്കും.
ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനം സമയത്ത് നൽകിയാൽ സ്ഥാപനത്തെ നിയമാനുസൃതമായി കണക്കാക്കും. ശമ്പളം വൈകിച്ചാൽ മുന്നറിയിപ്പ്, വർക്ക് പെർമിറ്റ് നിർത്തിവെക്കൽ, പിഴ, നിയമനടപടികൾ തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.