യുഎഇ: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും, ടിക്കറ്റ് നിരക്കുകൾ കുറയാത്തത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു. യാത്രാ തിരക്ക് താരതമ്യേന കുറവാണെന്ന് കരുതപ്പെടുന്ന ഏപ്രിൽ മാസത്തിൽ പോലും ടിക്കറ്റ് നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള കേരള സെക്ടറുകളിലാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കുകൾ ലഭ്യമാണെങ്കിലും, ദക്ഷിണേന്ത്യൻ നഗരങ്ങളിലെ ഇക്കണോമി ക്ലാസ് സീറ്റുകൾ അതിവേഗം വിറ്റുതീരുന്നു.
ജൂൺ പകുതിയോടെ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതോടെ നിരക്കുകൾ വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട്.
Tag: