അബുദാബി : ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. യാതൊരുവിധ പ്രകോപനവുമില്ലാതെ ഇറാൻ നടത്തിയ ഈ ആക്രമണങ്ങൾ ഭീകരവാദ പരമാണെന്നും, മൂന്ന് പരമാധികാര രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള നഗ്നമായ ലംഘനമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് യുഎഇ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Tag: