ദുബായ് : യുഎഇയിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ കർശന നിയമങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA). കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി പുറപ്പെടുവിച്ച കാബിനറ്റ് ഉത്തരവ് പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇനി ഉയർന്ന നിലവാരത്തിലുള്ള ഐഡന്റിറ്റി വെരിഫിക്കേഷനും എഐ (AI) സാങ്കേതികവിദ്യകളും നിർബന്ധമായും നടപ്പിലാക്കണം.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് തടയുക, നിലവിലുള്ള അക്കൗണ്ടുകൾ നിരീക്ഷിക്കുക, ചട്ടങ്ങൾ ലംഘിക്കുന്നവ പ്രവർത്തനരഹിതമാക്കുക എന്നിവ സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണ്. നിയമം പാലിക്കാത്ത പ്ലാറ്റ്ഫോമുകൾക്ക് വലിയ തുക പിഴ ചുമത്തുകയോ രാജ്യത്ത് പൂർണ്ണമായോ ഭാഗികമായോ നിരോധിക്കുകയോ ചെയ്യും. ഈ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കമ്പനികൾക്ക് 12 മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
Tag: