അബുദാബി : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പുതിയ സർവീസ് ആരംഭിച്ചു. ജൂൺ 26-ന് രാത്രി അബുദാബിയിൽ നിന്നും പുറപ്പെട്ട ബോയിംഗ് 777 കന്നി വിമാനത്തിലെ മുഴുവൻ സീറ്റുകളും മുൻകൂട്ടി വിറ്റുപോയിരുന്നു. ആഴ്ചയിൽ നാല് ദിവസങ്ങളിൽ സർവീസ് നടത്തുന്ന ഈ പുതിയ റൂട്ട് യുഎഇയിലെ വൻതോതിലുള്ള ബംഗ്ലാദേശ് പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്പെടും. യാത്രക്കാർക്ക് പുറമെ ബംഗ്ലാദേശിന്റെ വസ്ത്ര-ടെക്സ്റ്റൈൽ കയറ്റുമതി മേഖലയ്ക്ക് വലിയ പിന്തുണ നൽകിക്കൊണ്ട് മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്കൻ വിപണികളിലേക്ക് വൻതോതിൽ കാർഗോ എത്തിക്കാനും പുതിയ എത്തിഹാദ് സർവീസ് സഹായിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്റോണോആൽഡോ നെവെസ് വ്യക്തമാക്കി.
Tag: