ദുബായ് : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി ദുബായ് കസ്റ്റംസ് തങ്ങളുടെ K9 ഡോഗ് സ്ക്വാഡിനായി അത്യാധുനിക സ്മാർട്ട് വാഹനങ്ങൾ പുറത്തിറക്കി. ലഹരിമരുന്നുകളും നിരോധിത വസ്തുക്കളും അതിവേഗം കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഈ വാഹനങ്ങളിൽ നായ്ക്കളുടെ സുരക്ഷയ്ക്കായി തെർമൽ സെൻസറുകൾ, ക്യാമറകൾ, പ്രത്യേക എയർകണ്ടീഷണർ, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 28 പരിശീലനം ലഭിച്ച നായ്ക്കളും 24 ഉദ്യോഗസ്ഥരുമുള്ള ദുബായ് കസ്റ്റംസിന്റെ K9 യൂണിറ്റ്, ഈ പുതിയ വാഹനങ്ങൾ എത്തുന്നതോടെ കൂടുതൽ ശക്തമാകുമെന്നും അതിർത്തി സുരക്ഷയും പരിശോധനകളും കൂടുതൽ കാര്യക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Tag: