അബുദാബി : ബഹ്റൈന് നേരെ ഇറാൻ നടത്തിയ ശത്രുതാപരമായ ഡ്രോൺ ആക്രമണങ്ങളെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണം ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച യുഎഇ, രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്നും ആവർത്തിച്ചു.
Tag: